റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1546394
Tuesday, April 29, 2025 12:57 AM IST
മണക്കടവ്: ലോവർ ചീക്കാട്-മുത്തപ്പൻ ക്ഷേത്രം കുളം റോഡ് പ്രവൃത്തി ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ നിർവഹിച്ചു.
ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.സി. പ്രിയ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ഗിരിജാമണി, കെ. ബിന്ദു, ബിന്ദു ഷാജു, കെ.ടി. സുരേഷ് കുമാർ, കെ.എസ്. അബിഷ, ഷീജ വിനോദ്, സിന്ധു തോമസ്, ഷൈലജ സുനിൽ, സി. ഷൈജു, ഉദയഗിരി പഞ്ചായത്ത് സെക്രട്ടറി എം.പി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.