മാസ് പ്ലാറ്റിനം സ്റ്റാഴ്സ് ക്യാന്പ് നടത്തി
1546996
Wednesday, April 30, 2025 7:58 AM IST
കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി മലബാർ ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ആരംഭിച്ച പ്ലാറ്റിനം സ്റ്റാഴ്സ് കർമപദ്ധതിയുടെ അഞ്ച് ബാച്ചുകളിൽ ഉൾപ്പെട്ട കുട്ടികൾക്കായി കണ്ണൂർ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ നാല് ദിവസത്തെ അവധിക്കാല ക്യാന്പ് സംഘടിപ്പിച്ചു. കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.
കണ്ണൂർ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയ് കട്ടിയാങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിൻ കൂട്ടകല്ലുങ്കൽ സ്വാഗതമാശംസിച്ചു. ജോബി ജോണ് മൂലയിൽ, ഫാ. ജോജോ തോമസ്, നിബിൻ, ഹിൽഡ, ഷോണിറ്റ് അഗസ്റ്റിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.