ബഹുഭാഷാ കവി സമ്മേളനം സമാപിച്ചു
1546976
Wednesday, April 30, 2025 7:57 AM IST
ചെറുപുഴ: പ്രാപ്പൊയിൽ കക്കോട് ചെറുശേരി ഗ്രാമത്തിലെ നവപുരം മതാതീത ദേവാലയത്തിൽ നടന്നുവന്ന ബഹുഭാഷാ കവി സമ്മേളനം സമാപിച്ചു. ഗ്രന്ഥ പ്രതിഷ്ഠയുള്ള നവപുരം ദേവാലയത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തപ്പെടുന്ന ബഹുഭാഷാകവി സമ്മേളനത്തിൽ ഭാരതീയ-വിദേശ ഭാഷകളിൽ കവിതകളെഴുതുന്നവരാണ് പങ്കെടുത്തത്.
കന്നട സാഹിത്യകാരൻ രാധാകൃഷ്ണ ഉളിയത്തടുക്ക കവി സമ്മേളനം ഉദ്ഘാടനം ചെയ്തു. നവപുരം ദേവാലയ സ്ഥാപകൻ പ്രാപ്പൊയിൽ നാരായണൻ അധ്യക്ഷത വഹിച്ചു. സുന്ദര ബാറടുക്ക, ദിവ്യാഗട്ടി, സർമില ബജ കുഡ്ലു, രാജരാമവർമ വിട്ല, ശ്രീനിവാസ നായ്ക്, ബാലകൃഷ്ണ നായ്ക്, പ്രേമ ആർ.ഷെട്ടി, പി. ഹർഷിത, അഞ്ജു വിനയ്, വനജാക്ഷി ചെമ്പ്രകാന, പ്രഫ. ബാലകൃഷ്ണ ബരീകെ, നിർമല ശേഷപ്പ, ജോത്സന കാഡണ്ടേലു, വിന്നി ഗംഗാധരൻ, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, ശരണ്യാ നാരായണൻ, ഗംഗാധരൻ മലപ്പട്ടം എന്നിവർ കവിതകൾ അവതരിപ്പിച്ചു. ചടങ്ങിൽ വെങ്കട്ട് ഭട്ട് എടനീർ, സുബാഷ് പെർല, ഹാരിഷ് സുലായ ഓടമ്പെട്ട്, പ്രേമ ആർ ഷെട്ടി, സാബു മാളിയേക്കൽ, ഷൈല നാരായണൻ, പത്മിനി ലക്ഷ്മണൻ, ലക്ഷ്മി കുന്നുൽ പ്രസംഗിച്ചു.