ലഹരിക്കെതിരേ പ്രചാരണത്തിനായി ഔട്ട് റീച്ച് പ്രോഗ്രാം നടത്തി
1546988
Wednesday, April 30, 2025 7:57 AM IST
തലശേരി: എൻഎസിഐഎൻ കൊച്ചിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ മാതാപിതാക്കൾ, രക്ഷിതാക്കൾ, പിടിഎ അംഗങ്ങൾ എന്നിവർക്കായി ലഹരി വിരുദ്ധ ജാഗ്രതാ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സൊസൈറ്റി ഔട്ട് റീച്ച് പ്രോഗ്രാം നടത്തി. ഗവ. ബ്രണ്ണൻ ടീച്ചർ എഡ്യുക്കേഷൻ കോളജിൽ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ അനീസ് മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി വിമുക്തി, പ്രതീക്ഷ ഡി അഡിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുമായി സംവാദവും നടന്നു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേക അവബോധ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് എൻഎസിഐഎൻ അഡീഷണൽ ഡയറക്ടർ ജനറൽ മിനു പ്രമോദ് പറഞ്ഞു.