കാറിൽ കടത്തിയ 65 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
1546983
Wednesday, April 30, 2025 7:57 AM IST
കരുവഞ്ചാൽ: കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവിന എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആലക്കോട് റേഞ്ച് ഇൻസ്പ്കെടർ സി.എച്ച്. നസീബിന്റെ നേതൃത്വത്തിൽ കല്ലൊടിയിൽ നടത്തിയ പരിശോധയിലാണ് മദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കനകക്കുന്നിലെ കെ.ജെ. ബോസിനെ (43) അറസ്റ്റ് ചെയ്തു. മദ്യം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തും.
കാറിൽ നിന്ന് 65 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)കെ. വി ഗിരീഷ്, പ്രിവന്റീവ് ഓഫീസർ പി.യേശുദാസൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി.വി.മധു,സിവിൽ എക്സൈസ് ഓഫീസർ മാരായ പി. കെ രാജീവ്, കെ.വി ഷൈജു, ടി.പ്രണവ്, ജിതിൻ ആന്റണി, എൻ.എം അനുജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.