ഇരിക്കൂറിലെ അങ്കണവാടികൾക്ക് കിടക്കകൾ വിതരണം ചെയ്തു
1546973
Wednesday, April 30, 2025 7:57 AM IST
ഉളിക്കൽ: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ അങ്കണവാടികളിലേക്ക് സജീവ് ജോസഫ് എംഎൽഎയുടെ പ്രത്യേക വികസന നിധി ഉപയോഗിച്ച് കിടക്കകൾ നൽകി. 268 അങ്കണവാടികളിലേക്കാണ് കുടിക്കകൾ നൽകുന്നത്.കിടക്കകളുടെ മണ്ഡലം തല വിതരണോദ്ഘാടനം ഉളിക്കലിൽ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു.
ഉളിക്കൽ ഉണ്ണിമിശിഹാ ഇടവക വികാരി ഫാ.തോമസ് കിടാരത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചാക്കോ പാലക്കലോടി, നിഷ പാലത്തടത്തിൽ, ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, ജനപ്രതിനിധികളായ ടോമി മൂക്കനോലി, സുജ ആഷി, ആയിഷ ഇബ്രാഹിം, ശ്രീദേവി പുതുശേരി, മിനി ഈറ്റിശ്ശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുര്യാക്കോസ് മണിപ്പാടത്ത്,പി.കെ. ശശി , ടി.എൻ.എ. ഖാദർ, ഡോജു വരിക്കമാക്കൽ, ജിജോ തോമസ്, റസാക്ക്, ബിനു മുട്ടത്തിൽ ഐസിഡിഎസ് സൂപ്പർവൈസർ പി. ഷൈന എന്നിവർ പ്രസംഗിച്ചു.