കാറ്റിലും മഴയിലും മരം കടപുഴകി റോഡിൽ വീണു
1546980
Wednesday, April 30, 2025 7:57 AM IST
ചെറുപുഴ: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി റോഡിലേയ്ക്ക് വീണു. ഇന്നലെ വൈകുന്നേരം നാലരയോടെ പാടിയോട്ടുചാൽ ടൗണിൽ കുരിശുപള്ളിയ്ക്ക് സമീപം ചെറുപുഴ പയ്യന്നൂർ റോഡിലയിരുന്നു സംഭവം.
മരം വീണതിനെ തുടർന്ന് ചെറുപുഴ പയ്യന്നൂർ റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരംമുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചെറുപുഴ പയ്യന്നൂർ റോഡരികിൽ അപകടകരമാം വിധം നിരവധി മരങ്ങളാണ് നിൽക്കുന്നത്.