അലക്സ് നഗർ സെന്റ് ജോസഫ്സ് ക്നാനായ പള്ളിയിൽ തിരുനാൾ തുടങ്ങി
1546984
Wednesday, April 30, 2025 7:57 AM IST
അലക്സ് നഗർ: അലക്സ് നഗർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുന്നാളിന് തുടക്കമായി. തിരുനാൾ നാളെ സമാപിക്കും. മടമ്പം ഫൊറോന വികാരി ഫാ.സജി മെത്താനത്ത് തിരുനാളിന് കൊടിയേറ്റി.
വിശുദ്ധകുർബാന, പരേതസ്മരണ, സെമിത്തേരി സന്ദർശനം എന്നിവയും നടന്നു. തുടർന്ന് ഭക്തസംഘടനകളുടെ വാർഷികവും നടന്നു. ഇന്ന് വൈകുന്നേരം 4.15ന് വാദ്യമേളം, അഞ്ചിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കൊട്ടോടി വികാരി ഫാ. സനീഷ് കയ്യാലയ്ക്കത്ത് കാർമികത്വം വഹിക്കും. ഫാ. സിജോ കണ്ണന്പുഴ തിരുനാൾ സന്ദേശം നൽകും. ചെറുകര ഭാഗത്തേക്ക് പ്രദക്ഷിണം, തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, വാദ്യമേളങ്ങളുടെ ഡിസ്പ്ലേ എന്നിവ നടക്കും.
നാളെ വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, തിരുനാൾ സന്ദേശം എന്നിവക്ക് ഫാ. ജിൻസൺ കൊട്ടിയാനിക്കൽ, ഫാ. ജോമോൻ കൂട്ടുങ്കൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം.