വീട്ടിൽനിന്ന് 16 പവൻ കവർന്നു
1546995
Wednesday, April 30, 2025 7:58 AM IST
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചതായി പരാതി. സിറ്റിയിലെ അണ്ടത്തോട് കല്ലഞ്ചേരി പാലത്തിന് സമീപമുള്ള ജാനകി നിവാസിലെ ഇ. നിവ്യയുടെ വീട്ടിലാണ് കവർച്ച നടന്നത്.
28 ന് രാത്രി 10 നും ഇന്നലെ പുലർച്ചെ 2.20 നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നു പരാതിയിൽ പറയുന്നു. വീടിന്റെ ഓട് ഇളക്കി അകത്തു കടന്ന മോഷ്ടാവ് ബെഡ്റൂമിലെ അലമാര തുറന്ന് ബാഗിനുള്ളിൽ സൂക്ഷിച്ച 16 പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. കണ്ണൂർ സിറ്റി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.