ചെറുശേരി കലാമണ്ഡപം ഉദ്ഘാടനം
1546395
Tuesday, April 29, 2025 12:57 AM IST
ചെറുപുഴ: നവപുരം മതാതീത ദേവാലയത്തിൽ പുതുതായി നിർമിച്ച ചെറുശേരി കലാമണ്ഡപം എഴുത്തുകാരും ശിൽപികളും നർത്തകരും ചേർന്ന് ഉദ്ഘാടനം ചെയ്തു. സാബു മാളിയേക്കൽ, ഷിനോജ് കെ. ആചാരി, ഷിബുവെട്ടം, കെ.വി. താൻസൻ കോട്ടയം, ആർച്ച ആഷ, നവ്റോഷ് കോട്ടയം, തമ്പാൻ മേലാചാരി, സൗപർണ്ണിക താൻസൻ, ഹാഷിം സീരകത്ത്, രാജു പൂപ്പറമ്പ്, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, ബഷീർ പെരുവളത്തുപറമ്പ്, ലിജു ജേക്കബ്, ശോഭ അനിൽകുമാർ, പ്രസന്ന ഭാസ്കരൻ, അനിൽകുമാർ ആലുവ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നവറോഷ് അവതരിപ്പിച്ച പാഠകവും കോട്ടയം കെ.വി. താൻസന്റെയും സൗപർണ്ണികാ താൻസന്റെയും നേതൃത്വത്തിൽ ഗസൽ ഗാനാർച്ചനയും നടന്നു. പ്രശസ്ത ബാവുൽ ഗായിക ശാന്തി പ്രിയ ബാവുൽ ഗാനങ്ങൾ ആലപിച്ചു.