ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളിൽ സെന്റ് ഫ്രാൻസിസിന് വിജയത്തിളക്കം
1547118
Thursday, May 1, 2025 2:07 AM IST
തോട്ടട: ഐസിഎസ്ഇ (ക്ലാസ്-10), ഐഎസ്സി ( ക്ലാസ്-12) പരീക്ഷകളിൽ തോട്ടട സെന്റ് ഫ്രാൻസിസ് സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉയർന്ന വിജയം കരസ്ഥമാക്കി. ഐസിഎസ്ഇ പരീക്ഷയിൽ പി.പി. അംന, കെ. എം. ദേവിക, എക്ത അജയ് എന്നിവർ ഉന്നത വിജയം നേടി.
ഐഎസ്സി പരീക്ഷയിൽ വി. കിഷൻ ഒന്നാം സ്ഥാനവും നയൻ സുധീർ രണ്ടാം സ്ഥാനവും നേടി. ഉജ്വല വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും മാനേജ്മെന്റ് അഭിനന്ദിച്ചു.