സ്കൂൾ പാചകതൊഴിലാളി യൂണിയൻ ഏരിയാ കൺവൻഷൻ നടത്തി
1546979
Wednesday, April 30, 2025 7:57 AM IST
ആലക്കോട്: ജില്ലാ സ്കൂൾ പാചകതൊഴിലാളി യൂണിയൻ (സിഐടിയു) ആലക്കോട് ഏരിയ കൺവൻഷൻ കാർത്തികപുരത്ത് നടന്നു. കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി. പ്രകാശിനി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സിന്ധു അനിൽ അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാർ സ്കീം വർക്കർമാരോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, കാലാനുസൃതമായി വേതനം വർധിപ്പിക്കുക, കൂലി കുടിശികയാക്കാതെ നൽകുക, 250 കുട്ടികൾക്ക് ഒരു സ്കൂൾ പാചകതൊഴിലാളിയെ നിയമിക്കുക എന്നീ കാര്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.എസ്. ചന്ദ്രശേഖരൻ, ബീന സന്തോഷ്, പത്മിനി ശശിധരൻ, സി.ലക്ഷ്മി, വത്സല രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.