എഡിഎസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
1546393
Tuesday, April 29, 2025 12:56 AM IST
ചപ്പാരപ്പടവ്: പെരുവണയിൽ നിർമിച്ച എഡിഎസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും എംപി ഫണ്ടുപയോഗിച്ച് ചപ്പാരപ്പടവ് പഞ്ചായത്തിൽ സ്ഥാപിച്ച 16 മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഒാൺ കർമവും കെ.സുധാകരൻ എംപി നിർവഹിച്ചു.
മികച്ച മാലിന്യ സംസ്കരണ പ്രവർത്തനം നടത്തിയതിനുള്ള അംഗീകാരം നേടിയ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, ബ്ലോക്ക് പഞ്ചായത്തംഗം പി. പ്രേമലത, ഫസീല ഷംസീർ, എം മൈമൂനത്ത്, തങ്കമ്മ സണ്ണി, ജനപ്രതിനിധികൾ, പഞ്ചായത്ത് അസി. സെക്രട്ടറി ജി.അജയകുമാർ എന്നിവർ പ്രസംഗിച്ചു.