കിടക്കകൾ വിതരണം ചെയ്ത ു
1547109
Thursday, May 1, 2025 2:07 AM IST
ചെമ്പേരി: ഇരിക്കൂർ നിയോജക മണ്ഡലം എംഎൽഎയുടെ 2024-25 സാമ്പത്തിക വർഷത്തെ പ്രത്യേക വികസനനിധി മുഖേന ഏരുവേശി പഞ്ചായത്തിലെ 22 അങ്കണവാടികളിലെ കുട്ടികൾക്കായി അനുവദിച്ച കിടക്കകളുടെ പഞ്ചായത്തുതല വിതരണം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു.
ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് തുരുത്തേൽ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ, ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടെസി ഇമ്മാനുവൽ, ജോസ് ചെമ്പേരി, ജോയി തെക്കേടത്ത്, രഞ്ജിത്ത്, കെവിവിഇഎസ് ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല, സിഡിപിഒ പി. ശ്യാമള, ഐസിഡിഎസ് സൂപ്പർവൈസർ നളിനമ്മ, അങ്കണവാടി വർക്കർമാരായ മേരി ഫ്രാൻസിസ്, സരോജിനി എന്നിവർ പ്രസംഗിച്ചു.