ക്ഷേത്രദർശനത്തിന് പോകവെ വയോധിക മിനി ലോറിയിടിച്ച് മരിച്ചു
1546615
Tuesday, April 29, 2025 10:24 PM IST
തലശേരി: ക്ഷേത്രദർശനത്തിനു പോകവെ വയോധിക ലോറിയിടിച്ച് മരിച്ചു. തലായി പുതിയപുരയിൽ രോഹിണിയാണ് (72) മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 ഓടെയാണ് അപകടം. തലായി ബാലഗോപാല ക്ഷേത്രദർശനത്തിനായി ചക്യത്ത് മുക്കിലെ വീട്ടിൽ നിന്ന് നടന്നു പോകുന്പോഴായിരുന്നു അപകടം.
കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് ചെരിപ്പു കയറ്റി വരികയായിരുന്ന മിനി കണ്ടയ്നർ ലോറിയുടെ സൈഡ് ഗ്ലാസ് തലയ്ക്കിടിക്കുകയായിരുന്നു. ഉടനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയതിനു ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ്: പരേതനായ കെ. രാജൻ. മക്കൾ: ഷീജ, ബബിത, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: പുഷ്കരൻ, ഷൈമ, രാധിക, പരേതനായ രാജീവൻ. സഹോദരങ്ങൾ: ഗോമതി, നളിനി, ശോഭ, ഉഷ, ഷീബ, ഷീല, ഷൈലജ, പരേതയായ ബാലൻ, വസന്ത, ബാബു.