മഞ്ഞപ്പുല്ല്-പൈതൽമല ട്രക്ക്പാത്ത് ഉദ്ഘാടനം ചെയ്തു
1546986
Wednesday, April 30, 2025 7:57 AM IST
ആലക്കോട്: ജോൺ ബ്രിട്ടാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിൽ പൈതൽമല ഇക്കോ ടൂറിസത്തിന്റെ ഭാഗമായി നിർമിച്ച മഞ്ഞപ്പുല്ല്- പൈതൽമല ട്രക്ക്പാത്ത് ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. വി.സനൂപ് കൃഷ്ണൻ, സാജൻ കെ. ജോസഫ്, വി.ജി.സോമൻ, ബിജു പുതുക്കള്ളി, റോയി ഈറ്റക്കൽ, പി .വി. ബാബുരാജ് ,കെ. പി. സാബു എന്നിവർ പ്രസംഗിച്ചു.