ചികിത്സാ സഹായം തേടുന്നു
1546391
Tuesday, April 29, 2025 12:56 AM IST
ചെമ്പേരി: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏരുവേശി പഞ്ചായത്ത് ഏഴാം വാർഡിലെ മുയിപ്രയിൽ താമസക്കാരനായ എം.രാജേഷ് (രാജീവൻ മുള്ളൂൽ) കാരുണ്യമതികളിൽ നിന്നും ചികിത്സാ സഹായം തേടുന്നു. ഇക്കഴിഞ്ഞ തിരുവോണനാളിൽ പരിയാരം ആയുർവേദ മെഡിക്കൽ കോളജിന് സമീപം നടന്ന റോഡപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലാണുള്ളത്.
തുടർചികിത്സക്ക് വലിയ തുക ആവശ്യമാണ്. നിർധന കുടുംബാംഗമായ രാജേഷിന്റെ ചികിത്സക്കാവശ്യമായ പണം സമാഹരിക്കാൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി എന്നിവർ രക്ഷാധികാരികളായും വാർഡ് മെംബർ എം.ഡി.രാധാമണി ചെയർപേഴ്സണായും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണ്. ചികിത്സ സഹായം സ്വരൂപിക്കാനായി കേരള ഗ്രാമീൺ ബാങ്കിന്റെ ഏരുവേശി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. . A/C No: 40495101042003. IFSC: KLGB0040495.