കെവിവിഇഎസ് യൂണിറ്റ് വാർഷിക പൊതുയോഗം
1546981
Wednesday, April 30, 2025 7:57 AM IST
ചെറുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രാപ്പൊയിൽ യൂണിറ്റ് വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോയി ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുസ്തകാസ്വാദനത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ടി. നിഷാകുമാരിയെ ആദരിച്ചു. ജില്ലാ സെക്രട്ടറിമാരായ എൻ.വി. കുഞ്ഞിരാമൻ, ജെ. സെബാസ്റ്റ്യൻ, മേഖലാ പ്രസിഡന്റ് റോയി ജോസ്, ജോൺസൻ പടിഞ്ഞാത്ത്, സുജിത്ത് നമ്പ്യാർ, വൽസ ജോൺ, വിനോഷ് മാത്യു, എം.ജെ. ജോസഫ്, ടി. ബാലകൃഷ്ണൻ, രുഗ്മിണി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.