അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ്
1546985
Wednesday, April 30, 2025 7:57 AM IST
ഇരിക്കൂർ: ഇരിക്കൂർ ഐസിഡിഎസ് അഡീഷണലിൽ നിന്ന് വിരമിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. ഇരിക്കൂർ ഇംഗ്ലീഷ് വാലി പബ്ലിക്ക് സ്കൂളിൽ നടന്ന പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്.ലിസി ഉദ്ഘാടനം ചെയ്തു.
ഉളിക്കൽ പഞ്ചായത്തിലെ മണിപ്പാറ അങ്കണവാടി വർക്കർ വി.എസ്. പൊന്നമ്മ,നെല്ലിക്കാംപൊയിലിലെ അങ്കണവാടി വർക്കർ എൻ.വിലാസിനി,കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ചെമ്മാടം അങ്കണവാടി വർക്കർ ബി.തങ്കമണി, ചെറുവത്തലമെട്ട അങ്കണവാടി വർക്കർ ടി.ചിത്രലേഖ, വേശാല കോമക്കരി അങ്കണവാടി ഹെൽപ്പർ എ.രമണി,ചെക്കിക്കാട് അങ്കണവാടി വർക്കർ വി.ടി.പുഷ്പവല്ലി, പടിയൂർ പഞ്ചായത്തിലെ മണ്ണേരി അങ്കണവാടി ഹെൽപ്പർ വി.എ.ലില്ലി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
ഉപഹാര സമർപ്പണവും നടത്തി. ഐസിഡിഎസ് സൂപ്പർവൈസർ പി. ഷൈമ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി,ബ്ലോക്ക് പഞ്ചായത്ത് അംഗം ചാക്കോ പാലക്കലോടി , പ്രോജക്ട് ലീഡർ ലിസിതോമസ്, സി ഡിപിഒ നിഷ പാലത്തടത്തിൽ,ഐസിഡിഎസ് സൂപ്പർവൈസർമാരായ പി.വി.പ്രഭാവതി, പി. ഷൈന എന്നിവർ പ്രസംഗിച്ചു.