ഡ്രൈഡേ ആചരിക്കും
1547108
Thursday, May 1, 2025 2:07 AM IST
ആലക്കോട്: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നാലിന് ആലക്കോട് പഞ്ചായത്തിലെ നെടുവോട് വാർഡിൽ ഡ്രൈഡേ ആയി ആചരിക്കും. വാർഡിലെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളും പരിസരവും ശുചീകരിക്കും.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ശീർഷകത്തിൽ വീട്ടുകാരും വ്യാപാരികളും അവരുടെ ചുറ്റുപാടും ശുചീകരിക്കേണ്ടതാണ്.
ആലക്കോട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ ശുചിത്വ സന്ദേശ സദസ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൺവീനർ വി.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കൺവീനർ സിജി, ഉഷാ ബാബു, അംഗനവാടി വർക്കർമാർ, എഡിഎസ് ഭാരവാഹികൾ സംബന്ധിച്ചു.