ടി. ഗോവിന്ദൻ മെമ്മോറിയൽ അഖിലേന്ത്യാ വോളിബോൾ പയ്യന്നൂരില്‍ 12 മുതൽ
1546999
Wednesday, April 30, 2025 7:58 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ സ്പോര്‍ട്സ് ആൻഡ് കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് അസോസിയേഷന്റെ രജത ജൂബിലിയുടെ ഭാഗമായി സ്ഥാപക ചെയര്‍മാനും മുന്‍ എംപി യുമായിരുന്ന ടി. ഗോവിന്ദന്റെ സ്മരണാര്‍ത്ഥം ടി. ഗോവിന്ദന് ഓൾ ഇന്ത്യ വോളി-2025 സംഘടിപ്പിക്കുന്നു. മേയ് 12 മുതല്‍ 18 വരെ പയ്യന്നൂര്‍ ഗവ. ഹൈസ്കൂളിലെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്.
ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളെ ഉള്‍പ്പെടുത്തി പുരുഷ വിഭാഗത്തില്‍ കെഎസ്ഇബി, കേരള പോലീസ്, ഇന്‍കം ടാക്സ് ചെന്നൈ, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കസ്റ്റംസ് കൊച്ചിന്, മുംബൈ സ്പൈക്കേഴ്സ് എന്നീ ടീമുകളും വനിതാ വിഭാഗത്തില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സെക്കന്തരാബാദ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐസിഎഫ് ചെന്നൈ, കെഎസ്ഇബി എന്നീ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ഒരേ സമയം 6000 പേര്‍ക്ക് കളി കാണാന്‍ സാധിക്കുന്ന ഗാലറി പൂര്‍ത്തീകരണഘട്ടത്തിലാണ്. ദിവസവും രാത്രി എഴിന് മത്സരങ്ങള്‍ ആരംഭിക്കും. പ്രവേശനം പാസ് മൂലമാണ്.
പോസ്റ്റര്‍ പ്രകാശനം, ലഹരിവിരുദ്ധ റാലി, സെലിബ്രിറ്റി കമ്പവലി, വാക്കത്തോണ്‍, വിളംബര ജാഥ, ഫോക്ലോർ പരിപാടികള്‍ തുടങ്ങിയവ ടൂര്‍ണമെന്റിന്റെ അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്. 'ലഹരിയുടെ ഒളിയിടങ്ങളല്ല ഒരുമയുടെ കളിയിടങ്ങള്‍ തുറക്കട്ടെ' എന്നതാണ് ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ മുദ്രാവാക്യമെന്ന് സംഘാടക സമിതി ചെയര്മാന് ടി.ഐ. മധുസൂദനന് എംഎല്‍എ പറഞ്ഞു. വര്‍ക്കിംഗ് ചെയര്മാന് പ്രഫ.എം. രാജഗോപാലന്‍, ജനറല്‍ കണ്‍വീനര്‍ പി. ഗംഗാധരന്, ടി.എ.അഗസ്റ്റിന്, ശശി വട്ടക്കൊവ്വല്‍ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.