മഹാത്മാഗാന്ധി കുടുംബ സംഗമം
1546975
Wednesday, April 30, 2025 7:57 AM IST
ആലക്കോട്: ആലക്കോട് മണ്ഡലം കോൺഗ്രസ് നരിയൻപാറ വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിജി പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ടി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആദ്യകാല പ്രവർത്തകരെ ആദരിച്ചു.
ജോസ് വട്ടമല, ബാബു പള്ളിപ്പുറം, ജോജി കന്നിക്കാട്ട്, ജോൺസൺ ചിറവയൽ, സിബിച്ചൻ കളപ്പുര, അപ്പുക്കുട്ടൻ സ്വാമിമഠം, ബിനോയ് പാലനാനി, സിബി തെങ്ങുംപള്ളി, സിബി വളവനാട്, ആലീസ് ടോമി, ലാലിച്ചൻ കിഴക്കേതാഴെ, ബീന ജിജി, ജാനേഷ് മാത്യു, ലിയോ മൂലയിൽ, മനു മാത്യു, മെറിൻ പാറടയിൽ, മനു മമ്പള്ളി, മനോജ് തള്ളിപ്പാറ എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: കോൺഗ്രസ് പയ്യാവൂർ മണ്ഡലം നാലാം വാർഡിലെ മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും ചന്ദനക്കാംപാറ മാവുന്തോട് മുതുപുന്നയ്ക്കൽ ജോസിന്റെ വീട്ടിൽ നടന്നു. ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ സംഗമം ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് പ്രസിഡന്റ് ബാലകൃഷ്ണൻ പുതിയപുരയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സിന്ധു ബെന്നി ആമുഖ പ്രഭാഷണവും ബ്ലോക്ക് പ്രസിഡന്റ് ജോസഫ് ആഞ്ഞിലിത്തോപ്പിൽ മുഖ്യപ്രഭാഷണവും നടത്തി.
യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജമണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സി.പി. ജോസ് ഇരുപതോളം മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. നേതാക്കളായ ഇ.കെ. കുര്യൻ, ടി.പി. അഷറഫ്, ബോക്ക് പഞ്ചായത്ത് മെംബർ പി.ആർ. രാഘവൻ, നേതാക്കളായ ഇ.കെ. കുര്യൻ, ടി.പി. അഷ്റഫ്, ബേബി മുല്ലക്കരി, പഞ്ചായത്തംഗം സിജി ഒഴാങ്കൽ, ടി.കെ. കുഞ്ഞുമോൻ, ജിജി പൂവത്തുംമൂട്ടിൽ, ജോസഫ് ജോൺ മുതുപുന്നയ്ക്കൽ, വിത്സൺ കുറുപ്പനാട്ട്, സിബി പാറയിൽ എന്നിവർ പ്രസംഗിച്ചു.