വയക്കര ഫെസ്റ്റ്: കാൽനാട്ട് കർമം നടത്തി
1546977
Wednesday, April 30, 2025 7:57 AM IST
ചെറുപുഴ: വയക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന വയക്കര ഫെസ്റ്റിന് കാൽനാട്ടി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വൽസല കാൽനാട്ട് കർമം നിർവഹിച്ചു. പി.എൻ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ആർ. രാധാമണി, പ്രിൻസിപ്പൽ എം.ഡി. അനിൽകുമാർ, മുഖ്യാധ്യാപിക ടി.വി.പ്രീത എന്നിവർ പ്രസംഗിച്ചു. മേയ് ആറ് മുതൽ 22 വരെയാണ് വയക്കര ഫെസ്റ്റ്.