ആ​ല​ക്കോ​ട്: ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് പി​ടി​എ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന് ആ​ല​ക്കോ​ട് തു​ട​ക്ക​മാ​യി. വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രുവ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് "ശ്ര​ദ്ധ' എ​ന്ന പേ​രി​ല്‍ മ​ല​യോ​രം ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​്. ആ​ല​ക്കോ​ട് എ​സ്ഐ ഇ.​എ​സ്. റെ​ജി​കു​മാ​ര്‍ ഉദ്ഘാടനം ചെ​യ്തു.

ന​ഴ്സിം​ഗ് കോ​ള​ജ് പി​ടി​എ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ന​ടു​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൂ​ര്‍​ദ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ രാ​ഖി ജോ​സ​ഫ്, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ എ​ല്‍. കെ. ​ജോ​ണ്‍​സ​ൺ, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​പി. സാ​ബു, ഖ​ലീ​ല്‍ റ​ഹ്മാ​ന്‍, ഷെ​ൽ​സ ലി​ജേ​ഷ്, ലി​ന്‍​ഷ നൗ​ഷാ​ദ്, നൂ​ര്‍ ഫാ​ത്തി​മ, നൗ​റി​ന്‍ ഫാ​ത്തി​മ, വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.