ഇ​രി​ട്ടി: ഇ​രി​ട്ടി പോ​ലീ​സും ജെ​സി​ഐ ഇ​രി​ട്ടി​യും ഇ​രി​ട്ടി പൗ​രാ​വ​ലി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി വ​രു​ന്ന അ​ന്നം അ​ഭി​മാ​നം - വി​ശ​പ്പു ര​ഹി​ത ഇ​രി​ട്ടി പ​ദ്ധ​തി മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്. ഇ​രി​ട്ടി സ്റ്റേ​ഷ​ന് സ​മീ​പം കാ​ടു​പി​ടി​ച്ചു​കി​ട​ന്ന സ്ഥ​ല​ത്ത് അ​ന്ന​ത്തെ ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ നി​ർ​മി​ച്ചാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ തു​ട​ക്കം .

2023 ജൂ​ൺ 26 ന് ​ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച അ​ന്നം അ​ഭി​മാ​നം വി​ശ​പ്പു​ര​ഹി​ത ഇ​രി​ട്ടി ഇ​തു​വ​രെ 20000 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി. ഒ​രു ദി​വ​സം 15 ൽ ​അ​ധി​കം പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​വ​രു​ന്ന​ത് .

ഒ​രു മാ​സ​ത്തെ ഭ​ക്ഷ​ണം സ്പോ​ൺ​സ​ർ ചെ​യ്തു

അ​ന്നം അ​ഭി​മാ​നം പ​ദ്ധ​തി പ്ര​കാ​രം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ: സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​ക്ക് ലാ​ൽ ല​ക്ഷ്മി ലോ​ട്ട​റി ഏ​ജ​ൻ​സി ഉ​ട​മ കെ.​എം. മ​ണി​ക​ണ്ഠ​ൻ ഒ​രു മാ​സ​ത്തെ ഭ​ക്ഷ​ണ​ത്തി​ന്‍റെ തു​ക കൈ​മാ​റി. ഇ​രി​ട്ടി പോ​ലീ​സ് എ​സ്എ​ച്ഒ​എ. കു​ട്ടി​കൃ​ഷ്ണ​ൻ, ഒ. ​വി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ഷ​റ​ഫു​ദീ​ൻ, ബെ​ന്നി തോ​മ​സ്, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, പി.​കെ. മു​സ്ത​ഫ, ഡോ. ​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, കെ. ​സു​രേ​ഷ് ബാ​ബു, പി. ​അ​ശോ​ക​ൻ, സി​നോ​ജ് മാ​ക്സ്, ഷാ​ജി ജോ​സ്, പി.​കെ. ജോ​സ്, നി​ജി​ത്ത് നെ​ട്ടൂ​രാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.