പ​യ്യ​ന്നൂ​ര്‍: കൊ​റ്റി​യി​ലെ അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ല്‍ മോ​ഷ​ണം. ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും തേ​ങ്ങ​ക​ളും മോ​ഷ്‌​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ കൊ​റ്റി വാ​ടി​പ്പു​റ​ത്തെ എം. ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ല്‍ ക​ള്ള​ന്‍ ക​യ​റി​യ​ത്.

അ​ക​ത്തു​നി​ന്ന് കു​റ്റി​യി​ടാ​തെ ചാ​രി​യി​ട്ടി​രു​ന്ന വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ മോ​ഷ്‌​ടാ​വ് ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്‌​ടാ​വി​ന്‍റേ​തെ​ന്നു ക​രു​തു​ന്ന ഒ​രു സൈ​ക്കി​ള്‍ വീ​ടി​ന​ടു​ത്ത റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ രാ​വി​ലെ ക​ണ്ടെ​ത്തി​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ​മീ​പ​ത്തെ പി. ​അ​മ്പു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് മോ​ഷ്‌​ടാ​വെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ള്‍ ന​ട​ക്കു​ന്ന​തി​ന്‍റെ​യും വീ​ട്ടു​വ​രാ​ന്ത​യി​ല്‍ വ​ച്ചി​രു​ന്ന കു​ട എ​ടു​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യം നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​മോ​ഷ​ണം ന​ട​ന്ന​തി​ന്‍റെ ഒ​രു​ദി​വ​സം മു​ന്പാ​ണ് ഇ​തി​ന​ടു​ത്ത സി.​സി. രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്ത് കൂ​ട്ടി​യി​ട്ട നൂ​റ്റി​യ​റു​പ​തോ​ളം തേ​ങ്ങ​ക​ള്‍ മോ​ഷ​ണം പോ​യ​ത്. ഇ​വി​ടെ നി​ന്നു​ത​ന്നെ തേ​ങ്ങ പൊ​തി​ച്ച് മോ​ഷ്‌​ടാ​വ് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.