ഹോമിയോ പ്രതിരോധ മരുന്ന് വിതരണം
1569592
Monday, June 23, 2025 12:46 AM IST
കരുവഞ്ചാൽ: ടിഎസ്എസ്എസ് ട്രസ്റ്റ് കരുവഞ്ചാൽ, കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ ഇടവക മാതൃവേദി, നടുവിൽ ആയുഷ് ഹോമിയോ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനിക്കെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. ഇടവക കോ-ഓർഡിനേറ്റർ തോമസ് ചാഞ്ഞപ്ലാക്കലിന് പ്രതിരോധ മരുന്ന് നൽകി പഞ്ചായത്തംഗം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ഈനാച്ചേരിയിൽ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് ട്രസ്റ്റ് കരുഞ്ചാൽ യൂണിറ്റ് പ്രസിഡന്റ് ബെന്നി ഇലവുങ്കൽ, തോമസ് ചാഞ്ഞപ്ലാക്കൽ, ജസി ജയിംസ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. ഡോ. വിധു ബോധവത്കരണ ക്ലാസ് നയിച്ചു.
വായാട്ടുപറമ്പ്: തടിക്കടവ് സർക്കാർ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കർഷക സ്നേഹ ജനശ്രീ യൂണിറ്റ് ബാലപുരം, വെൽഫയർ സൊസൈറ്റി ബാലപുരം എന്നിവയുടെ സഹകരണത്തോടെ വായാട്ടുപറമ്പ് അങ്കണവാടിയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടന്നു.
ചപ്പാരപ്പടവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമ്മ സണ്ണി ഉദ്ഘാടനം ചെയ്തു. ജോസ് വെട്ടുകല്ലാംകുഴിയിൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ പറമ്പിൽ, ജോഷി പൂങ്കുടിയിൽ, സജി നിരപ്പേൽ എന്നിവർ പ്രസംഗിച്ചു. ഡോ. ജി. മേഘ, ഡോ. വി.എസ്. വിധു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.