ചെ​റു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഓ​ണ​ത്തി​നൊ​രുകൊ​ട്ട​പ്പൂ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 18 ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്ക് ചെ​ണ്ടു​മ​ല്ലി തൈ​ക​ളും വാ​ടാ​ർ​മ​ല്ലി തൈ​ക​ളും വി​ത​ര​ണം ചെ​യ്തു.

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സു​നി​ത കു​മാ​രി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ പി. ​അ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ പി. ​ഗീ​ത, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ മു​ഖേ​ന കു​ടും​ബ​ശ്രീ ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്ക് ന​ല്കു​ന്ന ചെ​ണ്ടു​മ​ല്ലി വാ​ടാ​മ​ല്ലി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. ഫാ​ത്തി​മ നി​ർ​വ​ഹി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ചെ​യ​ർ പേ​ഴ്സ​ൺ എ​ൻ.​കെ. സു​ലൈ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ പി. ​നീ​തു, പ​ഞ്ചാ​യ​ത്തം​ഗം എം.​പി. ഷ​ബ്‌​നം, സി ​ഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ടി. ​പി. ജു​നൈ​ദ എ​ന്നി​വ​ർ​ പ്ര​സം​ഗി​ച്ചു.