ക​ണ്ണൂ​ർ: സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ക​ണ്ണൂ​ർ ചെ​റു​കു​ന്ന് ഗ​വ. വെ​ൽ​ഫെ​യ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എം. ​വി​ജി​ൻ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​നി​ഷ അ​ധ്യ​ക്ഷ​ത വഹിച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​ർ​ഡി​ഡി പി.​എ​ക്സ്. ബി​യാ​ട്രി​സ് മ​രി​യ പ്ര​വേ​ശ​നോ​ത്സ​വ സ​ന്ദേ​ശം ന​ൽ​കി.

അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും ക​രി​യ​ർ കൗ​ൺ​സി​ലിം​ഗ് വി​ദ​ഗ്ധ​നു​മാ​യ പി.​ഒ. മു​ര​ളീ​ധ​ര​ൻ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രേ​ഷ്മ പ​രാ​ഗ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​വ​ൻ, വി​ദ്യാ​ഭ്യാ​സ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ കെ.​അ​നി​ത, വാ​ർ​ഡ് അം​ഗം കെ.​കൃ​ഷ്ണ​ൻ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ല​സ് വ​ൺ സ്‌​കൂ​ൾ​ത​ല പ്ര​വേ​ശ​നോ​ത്സ​വം രാ​മ​ന്ത​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

ഇ​രി​ട്ടി: വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ര​വേ​ല്‍​പ് -2025 എ​ന്ന പേ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സോ​ഫ്റ്റ് സ്‌​കി​ല്‍ പ​രി​ശീ​ല​ക​ന്‍ കെ.​സി. ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത​ല​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ ഡാ​ഫി കെ. ​മാ​ണി, മു​ഖ്യാ​ധ്യാ​പ​ക​ൻ ബെ​ന്നി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടൈ​റ്റ​സ് മു​ള്ളീ​കു​ഴി​യി​ല്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി റോ​യി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റി​ന്‍​സി, മ​രി​യ സെ​ബാ​സ്റ്റ്യ​ന്‍, അ​നി​ല സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​രി​ട്ടി: എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ജി​മ്മി വ​ട്ടം​തൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ലി​ൻ​സി പി. ​സാം , ഡെ​ന്നി തോ​മ​സ്, ബി​നു .കെ. ​ആ​ന്‍റ​ണി, കെ. ​അ​ഭി​രാ​മി, ജോ​സ​ഫ് ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​ക്ക് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​രി​ട്ടി: കി​ളി​യ​ന്ത​റ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ്ലസ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ എം. ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ജോ​മി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എം.​ജെ. വി​നോ​ദ് , ജി​നി​ൽ മാ​ർ​ക്കോ​സ്, അ​ൽ​ക്ക റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ട് ക​രു​ത്തേ​കാ​ൻ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​ട​ത്തി. അ​ധ്യാ​പ​ക​ർ, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ദ്ധ മി​മി​ക്രി ക​ലാ​കാ​ര​നും സി​നി ആ​ർ​ട്ടി​സ്റ്റു​മാ​യ ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ വി​ശി​ഷ്ടാ​ഥി​തി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് താ​ങ്ങാ​യി ത​ണ​ലാ​യി മി​ക​വാ​ർ​ന്ന ര​ക്ഷാ​ക​ർ​തൃ​ത്വം എ​ന്ന​വി​ഷ​യ​ത്തി​ൽ സൗ​ഹൃ​ദ കോ -​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ശ്രീ​ജ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ രൂ​പ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.