ഓണക്കനി-നിറപൊലിമ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം
1568229
Wednesday, June 18, 2025 1:54 AM IST
ഉളിക്കൽ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികളുടെയും പൂവിന്റെയും ഉത്പാദനം ലക്ഷ്യമിട്ട് കുടുംബശ്രീ ഉളിക്കൽ സിഡിഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണക്കനി-നിറപൊലിമ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. തേർമല വാർഡിലെ ഹരിശ്രീ ജെഎൽജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രണ്ടര ഏക്കർ കൃഷിയിടത്താണ് പദ്ധതി നടപ്പാക്കുന്നത്.
തേർമല വാർഡ് മെംബർ രാമകൃഷ്ണൻ കോയാടൻ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ വി.ജി. ശശി, പഞ്ചായത്ത് അംഗം ജോളി ഫിലിപ്പോസ്, ജെഎൽജി ഗ്രൂപ്പ് കൺവീനർ ഗിരിജ നാരായണൻ, സിഡിഎസ് അംഗം ഷീബ സിജു തുടങ്ങിയവർ പങ്കെടുത്തു.