കു​ടി​യാ​ന്മ​ല: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ടി​യാ​ന്മ​ല യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കു​ടി​യാ​ന്മ​ല വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്നു. കെ​വി​വി​ഇ​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടി​യാ​ന്മ​ല യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ സ​മ്പൂ​ർ​ണ വി​ജ​യം നേ​ടി​യ കു​ടി​യാ​ന്മ​ല മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ളി​നെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ മാ​ർ വ​ള്ളോ​പ്പി​ള്ളി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്‌ ജേ​താ​വാ​യ കു​ടി​യാ​ന്മ​ല ഫാ​ത്തി​മ യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ഇ.​ജെ. ലൈ​ല​യെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ഷി​ബു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ടി​യാ​ന്മ​ല ഫാ​ത്തി​മ മാ​താ പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി, കെ​വി​വി​ഇ​എ​സ് ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​ണി​യ്ക്ക​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷൈ​ല ജോ​യി, മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ്, ഇ.​ജെ. ലൈ​ല, ഷാ​ബി ഈ​പ്പ​ൻ, ബെ​ന്നി മീ​മ്പു​ഴ, തോ​മ​സ് മാ​മ്പു​ഴ, യൂ​ണി​റ്റ് ട്ര​ഷ​റ​ർ ഗ​ണേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.