ട്യൂഷൻ സെന്റർ പീഡനക്കേസ്: കുറ്റപത്രം ഉടൻ
1567561
Sunday, June 15, 2025 7:52 AM IST
ഇരിട്ടി: പതിനഞ്ചുകാരിയായ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ട്യൂഷൻ സെന്റർ നടത്തിപ്പുകാരനായ അധ്യാപകനെതിരെയുള്ള കുറ്റപത്രം പോലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.
കേസിൽ അറസ്റ്റിലായ അധ്യാപകൻ കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റയിലെ രഞ്ജിത്ത് റിമാൻഡിലാണ്. ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിനിടെ കല്ലുമുട്ടിയിൽ ട്യൂഷൻ സെന്റർ തുടങ്ങാനെന്ന് പരസ്യം നൽകി വിദ്യാർഥികളെയും രക്ഷിതാക്കളെയും വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതായുള്ള പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.