ഭക്തജനത്തിരക്കിൽ കൊട്ടിയൂരിൽ രാത്രിയോളം ഗതാഗതകുരുക്ക്
1567555
Sunday, June 15, 2025 7:51 AM IST
കൊട്ടിയൂർ: വൈശാഖോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിൽ ഭക്തജനങ്ങളുടെ വൻ തിരക്കിനെ തുടർന്ന് ഗതാഗതക്കുരുക്കും. ഇന്നലെ രാവിലെ അഞ്ചോടെ ആരംഭിച്ച ഗാതഗാതകുരുക്ക് രാത്രി വൈകുവോളം നീണ്ടു. വയനാട്ടിലെ ബോയ്സ് ടൗൺ മുതൽ കേളകം വരെയുള്ള പതിനഞ്ച് കിലോമീറ്ററോളം വാഹനങ്ങളുടെ നിരയായിരുന്നു.
കുടിവെള്ള വിതരണത്തിനുള്ള പൈപ്പിടാൻ റോഡരിക് കുഴിച്ചത് കാരണം ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതാണ് പ്രധാനമായും ഗതാഗതകുരുക്കിനിടയാക്കിയത്. നടപ്പാത ഇല്ലാത്തതിനാൽ കാൽനടയും സാധ്യമല്ല. റോഡരികിലെ കാട് വെട്ടിത്തെളിക്കാതിരുന്നതും ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.