ചെ​റു​പു​ഴ: ഭാ​ര​തി​യ പ്ര​കൃ​തി കൃ​ഷി പ​ദ്ധ​തിയു​ടെ ഭാ​ഗ​മാ​യി പെ​രി​ങ്ങോം-​വ​യ​ക്ക​ര കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ കൃ​ഷി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പെ​രി​ങ്ങോം-വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​ജ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​ർ​ഷ​ക​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി ക്ലാ​സ് ന​യി​ച്ചു.

ജൈ​വ ക​ർ​ഷ​ക​നാ​യ ഇ​ല്ലി​ക്ക​ൽ അ​ൻ​വ​ർ അ​നു​ഭ​വം പ​ങ്കു​വ​ച്ചു. ട്രെ​ക്കോ​ഡെ​ർ​മ സ​മ്പു​ഷ്ട ചാ​ണ​കവ​ളം നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി. കൃ​ഷി ഓ​ഫീ​സ​ർ ടി.​വി. തു​ഷാ​ര, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ജ​യ​ന്തി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി.​വി. ബി​ന്ദു, എം.​വി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.