ഇ​രി​ട്ടി: ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദേ​ശീ​യ നി​യ​മം കൊ​ണ്ടു​വ​രി​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ടെ​ൻ​ഷ​ൻ 6000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, ക്ഷേ​മ​നി​ധി കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക, തൊ​ഴി​ലു​റ​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200 ആ​യി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ബി​കെ​എം​യു ) പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. ഇ​രി​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ളം ഫാം ​പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചും ധ​ർ​ണ​യും എ​ഐ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ഇ​രി​ട്ടി മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗം കെ.​ബി. ഉ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ബി​കെ​എം​യു) ഇ​രി​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. ക​രു​ണാ​ക​ര​ൻ , അ​മ​ൽ , രാ​ധാ കോ​ട്ടി, ഉ​ഷ, എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു.