കാർ നിയന്ത്രണം വിട്ടു മറ്റൊരു കാറിലും വൈദ്യുത തൂണിലും ഇടിച്ച് അപകടം
1566521
Thursday, June 12, 2025 12:41 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള റോഡിൽ കാർ നിയന്ത്രണം വിട്ടു മറ്റൊരു കാറിലും വൈദ്യുത തൂണിലും ഇടിച്ച് അപകടം. ഇന്നലെ വൈകുന്നേരം വായാന്തോട്-വിമാനത്താവള റോഡിലായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്ത് നിന്നു വിമാനത്താവള ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചശേഷം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.
വൈദ്യുത തൂൺ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുത ബന്ധം തടസപ്പെട്ടു. ഇരു കാറുകളും അപകടത്തിൽ തകർന്നു.