ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
1567049
Saturday, June 14, 2025 1:07 AM IST
ചെറുപുഴ: പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. മുഖ്യാധ്യാപകൻ കെ.വി. രാജൻ അധ്യക്ഷത വഹിച്ചു. ചെറുപുഴ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.സി. രതീഷ് ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് കെ.വി. രാധാകൃഷ്ണൻ,എസ്പിസി എസിപിഒ ടി.എം. ഷിജു, സ്റ്റാഫ് കോ-ഓർഡിനേറ്റർ പി.കെ. രാമചന്ദ്രൻ, അനന്യ പ്രകാശ് എന്നിവർ പ്രസംഗിച്ചു. ചെറുപുഴ സ്റ്റേഷനിലെ സിപിഒ കെ.അനിത, സുനീഷ് ജോർജ്, ജിൻസി തോമസ് എന്നിവർ നേതൃത്വം നൽകി.
വായാട്ടുപറമ്പ്: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി "ലഹരി വസ്തുക്കളുടെ ഉപയോഗവും ദൂഷ്യവശങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി വായാട്ടുപറമ്പ് സെന്റ് ജോസഫ് യുപി സ്കൂളിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. ആലക്കോട് എഎസ്ഐ സദാനന്ദൻ ക്ലാസ് നയിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.