ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്നതി​നാ​യി കാ​യി​ക യു​വ​ജ​ന ക്ഷേ​മ വ​കു​പ്പ് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ന​വ​കേ​ര​ള സ​ദ​സി​ൽ കാ​യി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചാ​ണു ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ, കാ​യി​ക വ​കു​പ്പ് ഉ​ത്ത​ര​മേ​ഖ​ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ ടി. ​അ​നീ​ഷ്, സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി. ​ഡാ​ലി​യ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എ​സ്. പ​വി​ശ​ങ്ക​ർ, കെ.​ഡി. അ​ഗ​സ്റ്റി​ൻ, പി. ​കൃ​ഷ്ണ​ൻ, ആ​ർ.​കെ. പ​ദ്മനാ​ഭ​ൻ, എം.​ആ​ർ. ര​തീ​ഷ് എ​ന്നി​വ​രാ​ണു സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ച​ത്.

മി​നി ഗാ​ല​റി, തി​രു​മേ​നി തോ​ടി​ന്‍റെ സൈ​ഡി​ൽ ഉ​യ​ർ​ത്തി​യു​ള്ള മ​തി​ൽ, ചെ​റു​പു​ഴ​യി​ൽ നി​ന്നും വ​രു​ന്ന റോ​ഡി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി എ​ന്നി​വ നി​ർ​മി​ക്കും. പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.