ക​ണ്ണൂ​ർ: ക​ണ്ടെ​യ്ന​ർ ലോ​റി മ​ര​ച്ചി​ല്ല​യി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പേ​രാ​ലി​ന്‍റെ വ​ൻ ശി​ഖ​രം റോ​ഡി​ലേ​ക്ക് പ​തി​ച്ച് ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ഓ​ടെ മേ​ലെ​ചൊ​വ്വ-​മ​ട്ട​ന്നൂ​ർ റോ​ഡി​ൽ അ​ശോ​ക ക​ന്പ​നി​ക്ക​ടു​ത്ത പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​മ​റി​ഞ്ഞ് ക​ണ്ണൂ​രി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ സി. ​സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശി​ഖ​ര​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ഇ​തേ റൂ​ട്ടി​ൽ മേ​ലെ​ചൊ​വ്വ പ്ര​ത്യാ​ശ​ഭ​വ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ മ​ര​ത്തി​ന്‍റെ കൊ​ന്പ് ഒ​ടി​ഞ്ഞ് അ​പ​ക​ട​ക​ര​മാ​യ വി​ധം തൂ​ങ്ങി​ക്കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി കൊ​ന്പ് നീ​ക്കം ചെ​യ്ത് അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.