കൂ​ത്തു​പ​റ​മ്പ്: വൈ​ദ്യു​ത ലൈ​നി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ തൂ​ണി​ൽ കു​ടു​ങ്ങി. കൊ​ല്ലം സ്വ​ദേ​ശി രാ​ജേ​ഷാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് വൈ​ദ്യു​ത തൂ​ണി​ൽ കു​ടു​ങ്ങി​യ​ത്. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ താ​ഴെ​യി​റ​ക്കി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​തു​വ​ഴി ക​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പാ​ർ​സ​ൽ ലോ​റി​യു​ടെ മു​ക​ളി​ൽ ക​യ​റി അ​തി​സാ​ഹ​സി​ക​മാ​യി രാ​ജേ​ഷി​നെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

രാ​ജേ​ഷി​നെ ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.