കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം
1567048
Saturday, June 14, 2025 1:07 AM IST
ചെമ്പേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഏരുവേശി മണ്ഡലം അർധവാർഷിക സമ്മേളനവും യൂണിറ്റിൽ പുതുതായി അംഗത്വം സ്വീകരിച്ച പതിനാല് അംഗങ്ങൾക്കുള്ള വരവേൽപ്പും ചളിമ്പറമ്പ് സുരഭി ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ മണ്ഡലം പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി മുഖ്യപ്രഭാഷണം നടത്തി.
കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി പാട്ടത്തിൽ സുഖദേവൻ പുതിയ അംഗങ്ങളെ ഷാൾ അണിയിച്ച് സംഘടനയിലേക്ക് സ്വീകരിച്ചു. പരിമിതികളെ മറികടന്ന് ചിത്രകലയിൽ പ്രതിഭ തെളിയിക്കുന്ന ടി.ടി. മനോഹർ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ നിത മനോജ്, ജയിൻ ജോൺസൺ, ജിയന്ന വർഗീസ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.പി. ചന്ദ്രാഗതൻ മെമന്റോ നൽകി ആദരിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. കുഞ്ഞുമൊയ്തീൻ, ജോസ് അഗസ്റ്റിൻ, ജോസ് മേമടം, കെ. ബാബു, വിൽസൺ മാത്യു, എം.എം. ലീല, ബാബുക്കുട്ടി ജോർജ്, സാലി ജോസ്, ഷീൻ ഏബ്രഹാം, പി.ജെ. സ്കറിയ, ടോമി മാത്യു എന്നിവർ പ്രസംഗിച്ചു.