ഉ​ളി​ക്ക​ൽ: സു​പ്രീം കോ​ട​തി റി​ട്ട. ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് ര​ക്ഷാ​ധി​കാ​രി​യാ​യ ഇ​രി​ട്ടി ഐ​ജി​എ​ഫ്ജി ഗ്രാ​മ​ദീ​പം കൂ​ട്ടാ​യ്മ​യു​ടെ​യും സോ​ബി​ൻ​സ് ഗ്രീ​ൻ​സ് ച​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ജി​എ​ഫ്ജി ഹോ​പ്പ് ഗ്രാ​മ ഒ​ന്പ​താം​ഘ​ട്ട കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യു​ള്ള ഡ​യ​പ്പ​ർ, അ​ണ്ട​ർ പാ​ഡ്, സ​ർ​ജി​ക്ക​ൽ ഗ്ലൗ​സ്, യൂ​റി​ൻ ബാ​ഗ്, വെ​റ്റ് ടി​ഷ്യൂ കോ​ട്ട​ൺ എ​ന്നി​വ അ​ട​ങ്ങു​ന്ന കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്തത്.

വി​ത​ര​ണോ​ദ്ഘാ​ട​നം ഉ​ളി​ക്ക​ൽ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി വി​കാ​രി ഫാ. തോ​മ​സ് കി​ടാ​ര​ത്തി​ൽ എം​പി​സി ഹോ​സ്പി​റ്റ​ൽ എം​ഡി ഡോ. ​എം.​പി. ച​ന്ദ്രാ​ഗ​ത​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ഡ​ൽ​ഹി സോ​ബി​ൻ​സ് ഗ്രീ​ൻ​സ് പ്ര​തി​നി​ധി​യാ​യ ജ്യോ​തി ജോ​ൺ, ഐ​ജി​എ​ഫ്ജി ഗ്രാ​മ​ദീ​പം കൂ​ട്ടാ​യ്മ​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​മ​ൽ മാ​ത്യു ഉ​പ്പു​ക​ണ്ട​ത്തി​ൽ, സ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, കെ.​കെ. മോ​ൻ​സി ഉ​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​റ്റു​ക​ൾ ആ​വ​ശ്യ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ട് എ​ത്തി​ച്ചു ​ന​ൽ​കും.