ദേശീയപാതയിൽ രൂപപ്പെട്ട ഗർത്തം കോൺക്രീറ്റ് ചെയ്ത് അടച്ചു
1567549
Sunday, June 15, 2025 7:41 AM IST
തളിപ്പറമ്പ്: ദേശീയപാതയിൽ ബസ് സ്റ്റാൻഡിനു മുന്നിൽ കെഎസ്ഇബി ജംഗ്ഷനിൽ രൂപപ്പെട്ട ഗർത്തം കോൺക്രീറ്റ് ചെയ്ത് മൂടി. ദേശീയപാത അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയുടെ മുകളിലെ ടാറിംഗ് മുഴുവനായി നീക്കിയ ശേഷം കോൺക്രീറ്റ് നിറയ്ക്കുകയായിരുന്നു.
ഗർത്തം അപകട ഭീഷണി ഉയർത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ഗർത്തം മൂടിയത്.
പുറത്ത് കാണുമ്പോൾ വലിയ വ്യാസം ഇല്ലെങ്കിലും ഉള്ളിൽ വിസ്താരമുള്ള തരത്തിലായിരുന്നു ഗർത്തമുണ്ടായിരുന്നത്. അടുത്ത കാലത്ത് കുഴി രൂപപ്പെട്ട ശേഷം അറ്റകുറ്റപ്പണിയെടുത്ത സ്ഥലത്ത് തന്നെയാണു വീണ്ടും റോഡ് ഇടിഞ്ഞ് താഴ്ന്ന് ഗർത്തം രൂപപ്പെട്ടിരുന്നത്.