മഹാത്മാഗാന്ധി കുടുംബസംഗമം
1567541
Sunday, June 15, 2025 7:41 AM IST
പയ്യാവൂർ: കോൺഗ്രസ് പയ്യാവൂർ മണ്ഡലം 15-ാം വാർഡിലെ മഹാത്മാഗാന്ധി കുടുംബ സംഗമം ചക്കാനിക്കുന്നേൽ ബെന്നിയുടെ വീട്ടിൽ നടന്നു. വാർഡ് പ്രസിഡന്റായ ബെന്നി അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മഹാത്മാഗാന്ധി അനുസ്മരണവും നടത്തി. വാർഡ് മെംബർ ഫിലിപ്പ് പാത്തിയ്ക്കൽ, മണ്ഡലം സെക്രട്ടറി പയസ് ചക്കാങ്കൽ. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് അമൽ തോമസ്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് പ്രസിഡന്റ് ജോണി വട്ടക്കാട്ട്കണ്ടത്തിൽ, ജോൺ കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.