തലശേരിയിൽ ഗുണ്ടർട്ടിന്റെ പേരിൽ കോളജ്
1566510
Thursday, June 12, 2025 12:41 AM IST
തലശേരി: മലയാള ഭാഷയ്ക്കും മലയാള പത്രപ്രവർത്തനത്തിനും ഒട്ടേറെ സംഭാവന നൽകിയ ഹെർമൻ ഗുണ്ടർട്ടിന്റെ പേരിൽ തലശേരിയിൽ കോളജ് ആരംഭിക്കുന്നു.
തലശേരി എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റിക്കാണ് ഇതുസംബന്ധിച്ച് സർക്കാർ അനുമതി നൽകിയത്. ഈ അധ്യയന വർഷം തന്നെ പ്രവർത്തനമാരംഭിക്കാനാണ് അനുമതി. സ്വാശ്രയ കോളജായാണ് പ്രവർത്തിക്കുക.
നേരത്തെ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അനുമതി നൽകിയിരുന്നു. കൊമേഴ്സ് (കോ-ഓപ്പറേഷൻ), കൊമേഴ്സ് (ലോജിസ്റ്റിക്സ്), ബിസിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ് (എഐ ആൻഡ് മെഷീൻ ലേണിംഗ്), ബിബിഎ (ട്രാവൽ ആൻഡ് ടൂറിസം), ഇംഗ്ലീഷ്, ഹിസ്റ്ററി എന്നീ ഏഴ് ബിരുദ കോഴ്സുകൾക്കാണ് അനുമതി.
ഈ സൊസൈറ്റിയാണ് തലശേരിയിലെ ക്രൈസ്റ്റ് കോളജ്, ഹെർമൻ ഗുണ്ടർട്ട് റഫറൻസ് ലൈബ്രറി എന്നീ സ്ഥാപനങ്ങൾ നടത്തുന്നത്.