ത​ല​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ വീ​ന​സ് ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്ക് ലോ​റി മ​റി​ഞ്ഞ് ക​ട​ക​ളും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും ത​ക​ർ​ന്നു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​രി​ൽ നി​ന്ന് വി​റ​കി​ന് ആ​വ​ശ്യ​മാ​യ മ​ര​വും ക​യ​റ്റി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി ക്ലീ​ന​ർ രാ​മ​ന്ത​ളി സ്വ​ദേ​ശി പ്ര​ശോ​ഭി​ന് പ​രി​ക്കേ​റ്റു.

വീ​ന​സ് ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ലോ​റി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും വൈദ്യുത തൂണും തകർത്ത് സ​മീ​പ​ത്തെ ക​ട​ക​ൾ​ക്ക് മു​ന്നി​ലാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഒ​രുക​ട പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ര​ണ്ടു ക​ട​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ലോ​റി ക്ലീ​ന​ർ പ്ര​ശോ​ഭി​​നെ ആ​ദ്യം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ഡ്രൈ​വ​ർ ശി​ഹാ​ബ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.