കുടുംബ സംഗമവും സ്ഥാനാരോഹണവും
1566523
Thursday, June 12, 2025 12:41 AM IST
പയ്യാവൂർ: വൈഎംസിഎ പയ്യാവൂർ യൂണിറ്റ് കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വൈഎംസിഎ ഹാളിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് മാത്യു മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ടി.ടി. സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണവും ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളി വികാരി ഫാ. ജിബിൽ കുഴിവേലിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി ഷാജി പാറമ്പുഴ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈഎംസിഎ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ, വനിതാ ഫോറം ചെയർപേഴ്സൺ ഗാഥ സജി എന്നിവർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ജനറൽ കൺവീനർ ഷാജി ജോസഫ് പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സിക്യൂട്ടീവ് മെംബർ മത്തായി വീട്ടിയാങ്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ബേബി, ജോയി കരിന്തോളിൽ, വിൽസൺ ചാക്കോ, ആൻസി പുളിയംമാക്കൽ, സിജോ മുല്ലക്കരി, ജിഷ സിജോ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയപ്രതിഭകളെ ആദരിച്ചു.
വൈഎംസിഎ സ്ഥാപക ദിനാചരണവും, മഴക്കാല രോഗ പ്രതിരോധ ഹോമിയോ ഗുളിക വിതരണവും നടത്തി. ആന്റണി പുളിയംമാക്കൽ, മാത്തുക്കുട്ടി തുടിയംപ്ലാക്കൽ, ലിന്റോ വണ്ടാക്കുന്നേൽ, ജോണി തെക്കേടത്ത് എന്നിവർ നേതൃത്വം നല്കി.