വിജയോത്സവം സംഘടിപ്പിച്ചു
1567042
Saturday, June 14, 2025 1:07 AM IST
കൂത്തുപറമ്പ്: നിർമലഗിരി റാണി ജയ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥിനി ഡോ. ദീപ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിസ്മരിയ പാറക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മേഴ്സി കുന്നത്തുപുരയിടം, പിടിഎ പ്രസിഡന്റ് അഷ്റഫ് ഹാജി, അധ്യാപികമാരായ എസ്. സജിത, യു.കെ. അഭിനവ്യ, വിദ്യാർഥികളായ ശ്രേദ ശ്രീജിത്ത്, ദിയ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു. എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.