ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ ക​ണ്ണൂ​രി​ലെ "Save the Knee' എ​ന്ന പേ​രി​ൽ ക​ണ്ടി​ന്യൂ​യിം​ഗ് മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ (സി​എം​ഇ) പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കാ​ൽ​മു​ട്ടി​ന്‍റ സം​ര​ക്ഷ​ണം, രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ എ​ന്നി​വ​യി​ലെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും സ​മീ​പ​ന​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തി ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ​മാ​ർ​ക്കും വി​ദ​ഗ്ധ​ർ​ക്കും അ​റി​വ് കൈ​മാ​റു​ന്ന​തി​നു​ള്ള വേ​ദി​യാ​യി 'Save the Knee' സി​എം​ഇ പ​രി​പാ​ടി.

നൂ​ത​ന ഓ​ർ​ത്തോ​പീ​ഡി​ക് പ​രി​ച​ര​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കി കാ​ൽ​മു​ട്ടി​ന്‍റെ ആ​രോ​ഗ്യം, റോ​ബോ​ട്ടി​ക് കാ​ൽ​മു​ട്ട് മാ​റ്റി​വ​യ്ക്ക​ൽ എ​ന്നി​വ​യ്ക്കു​ള്ള മു​ന്നേ​റ്റ​ങ്ങ​ളും മ​റ്റും ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​മു​ഖ ഓ​ർ​ത്തോ​പീ​ഡി​ക് പ്ര​ഫ​ഷ​ണ​ലു​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഹോ​ട്ട​ൽ മാ​ഗ്ന​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി ബി​എം​എ​ച്ച് ക​ണ്ണൂ​ർ ആ​ൻ​ഡ് പ​യ്യ​ന്നൂ​ർ ക്ല​സ്റ്റ​ർ സി​ഇ​ഒ നി​രൂ​പ് മു​ണ്ട​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ ഓ​ർ​ത്തോ ക്ല​ബ് സെ​ക്ര​ട്ട​റി​യും ഓ​ർ​ഗ​നൈ​സിം​ഗ് ചെ​യ​ർ​മാ​നും ബി​എം​എ​ച്ച് ക​ണ്ണൂ​രി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​ൻ​ഡ് ചീ​ഫ് ഓ​ഫ് ഓ​ർ​ത്തോ​പീ​ഡി​ക്സു​മാ​യ ഡോ. ​ജ്യോ​തി​പ്ര​ശാ​ന്ത്, ബി​എം​എ​ച്ച് ക​ണ്ണൂ​രി​ലെ മെ​ഡി​ക്ക​ൽ അ​ഡ്‌​വൈ​സ​ർ ഡോ. ​ഇ.​കെ. മു​ഹ​മ്മ​ദ് അ​ബ്ദു​ൾ നാ​സ​ർ , അ​സോ​സി​യേ​ഷ​ൻ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്പൈ​ന​ൽ ആ​ൻ​ഡ് നീ ​സ​ർ​ജ​റീ​സ് (എ​എ​എ​സ്കെ) പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ൺ ടി. ​ജോ​ൺ, കേ​ര​ള ഓ​ർ​ത്തോ​പീ​ഡി​ക് അ​സോ​സി​യേ​ഷ​ൻ (കെ​ഒ​എ) പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​ആ​ർ. ശ്രീ​നാ​ഥ്, ക​ണ്ണൂ​ർ ഓ​ർ​ത്തോ ക്ല​ബ് സെ​ക്ര​ട്ട​റി ഡോ. ​ന​വീ​ൻ സി. ​ബാ​ല​ൻ, ആ​ർ​ത്രോ​സ്കോ​പ്പി സൊ​സൈ​റ്റി ഓ​ഫ് കേ​ര​ള​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​സെ​ബി​ൻ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.