വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള ആ​ദ​ര​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി, വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ കീ​ഴാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി ജോ​ർ​ജ്, മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു സി. ​ഏ​ബ്ര​ഹാം, മു​ൻ മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ചെ​റി​യാ​ൻ, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ബെ​ന്നി പു​ത്ത​ൻ​ന​ട, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ബി വി​നോ, എ​ൽ​സ, എ​ൽ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.